ഉന്നത നേതാക്കള്‍ അറിയാതെ കൊലപാതകം നടക്കില്ലെന്ന് എ കെ ആന്റണി
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചോരക്കളിയാണ് കാസര്‍കോഡും നടന്നത്. അതിക്രൂരമായ സംഭവമാണിത്.

ന്യൂഡല്‍ഹി: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അറിയാതെ നടക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചോരക്കളിയാണ് കാസര്‍കോഡും നടന്നത്. അതിക്രൂരമായ സംഭവമാണിത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരിക്കലും നന്നാവുന്ന ലക്ഷണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോയെന്ന ഭയമാണ് സിപിഎമ്മിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
സിപിഎമ്മിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലേ കേരളം രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കൊലപാതകമുണ്ടായിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനാവില്ല. തുടര്‍ച്ചയായ പരാജയങ്ങളുടെ ഷോക്കുകൊണ്ടേ സിപിഎം ആയുധം താഴെ വയ്ക്കൂ. കോണ്‍ഗ്രസ് മാത്രമല്ല, എല്ലാ സമാധാനപ്രിയരും പ്രതികരിക്കണം. മാര്‍ക്‌സിസ്റ്റ് മുന്നണിയെ എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെടുത്തണം. കോടിയേരിയുടേത് കേട്ടുകേട്ട് തുരുമ്പിച്ച പല്ലവിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇനിയത് വിശ്വസിക്കില്ല. കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT