Kerala

ആസൂത്രിതമായി ക്രമസമാധാനം തകർക്കാൻ സംഘപരിവാർ ഗൂഢാലോചന: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

ഇത്തരം അതിക്രമങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാവാതിരിക്കാനുള്ള സാമൂഹ്യമായ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.

ആസൂത്രിതമായി ക്രമസമാധാനം തകർക്കാൻ സംഘപരിവാർ ഗൂഢാലോചന: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
X

കോഴിക്കോട്: ക്രമസമാധാനം തകർക്കാൻ ആസൂത്രിതമായി സംഘപരിവാർ നടത്തുന്ന ഗൂഢാലോചനയെ തകർക്കേണ്ടതുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണിക്കെതിരേ സംഘപരിവാർ നടത്തുന്ന നിരന്തരമായ ആക്രമണത്തിനെതിരേ എഐഡിഡബ്ല്യുഎ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം അതിക്രമങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാവാതിരിക്കാനുള്ള സാമൂഹ്യമായ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന കേരള സമൂഹത്തിൽ ആസൂത്രിതമായി ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഗൂഢാലോചനയെ തകർക്കേണ്ടതുണ്ട്.

ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പ് വരുത്താനും ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിന് പിന്നാലെ ആഭ്യന്തര വകുപ്പിനെ പിഴച്ച് സിപിഎമ്മിന്റെ ബഹുജന സംഘടനകൾ രം​ഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it