Kerala

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാറണമെന്ന് ഫാ.അഗസ്റ്റിന്‍ വട്ടോലിക്ക് സഭാ നേതൃത്വത്തിന്റെ നിര്‍ദേശം

ജലന്ധര്‍ ബിഷപ് ആയിരുന്ന ഫ്രാങ്കോ മുളയക്കലിനെ അറ്‌സറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സത്യാഗ്രഹ സമരത്തിന്റെ കണ്‍വീനറായിരുന്ന ഫാ. അഗസ്റ്റിന്‍ വട്ടോലിയോട് ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം ചോദിച്ചുകൊണ്ടു കത്ത് നല്‍കിയിരുന്നു.

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാറണമെന്ന് ഫാ.അഗസ്റ്റിന്‍ വട്ടോലിക്ക് സഭാ നേതൃത്വത്തിന്റെ നിര്‍ദേശം
X

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ സമരം നയിക്കുകയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രംഗത്തുവരികയും ചെയ്ത അതിരൂപതയിലെ വൈദികനായ ഫാ.ആഗസ്റ്റിന്‍ വട്ടോലിക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി അതിരൂപയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റരുട കത്ത്.

ജലന്ധര്‍ ബിഷപ് ആയിരുന്ന ഫ്രാങ്കോ മുളയക്കലിനെ അറ്‌സറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സത്യാഗ്രഹ സമരത്തിന്റെ കണ്‍വീനറായിരുന്ന ഫാ. അഗസ്റ്റിന്‍ വട്ടോലിയോട് ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം ചോദിച്ചുകൊണ്ടു കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നവംബര്‍ 24 ന് ഇതിന് ഫാ.അഗസ്റ്റിന്‍ വട്ടോലി മറുപടിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിസംബര്‍ 29 ന് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.

ബിഷപ് ഫ്രാങ്കോ മുളയയക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി രൂപികരിച്ച സേവ് ഔര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) ന്റെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറണമെന്ന് ബിഷപ് മാര്‍ ജേക്കബ് മനത്തോട്ത്ത് ഫാ.അഗസ്റ്റിന്‍ വട്ടോലിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി)യുമായോ അത്തരത്തിലുള്ള മറ്റു സംഘടനകളുമായോ യാതൊരു വിധ ബന്ധവും പാടില്ലെന്നും മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

സഭയക്കെതിരേയോ നേതൃത്വത്തിനെതിരെയോ യാതൊരു വിധ വിമര്‍ശനവും പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.താങ്കള്‍ക്ക് താങ്കളുടേതായ ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും വൈദീകനെന്ന നിലയില്‍ കത്തോലിക്ക സഭാ നേതൃത്വത്തെ ബഹുമാനിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.നിലവില്‍ എറണാകുളം വാത്തുരുത്തിയിലെയും കലൂരിലെയും റിന്യൂവല്‍ സെന്ററുകളിലായാണ് ഫാ.അഗസ്റ്റിന്‍ വട്ടോലിയുടെ പ്രവര്‍ത്തനം. ഇവിടെ നിന്നും മാര്‍ച്ചില്‍ നടക്കുന്ന പൊതു സ്ഥലംമാറ്റത്തിനൊപ്പം ഫാ.അഗസ്റ്റിന്‍ വട്ടോലിയെ സ്ഥലം മാറ്റുമെന്നും അതിരൂപത നിശ്ചയിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഇതിനായി നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തിന് ഒരാഴ്ചയക്കുളളില്‍ മറുപടി നല്‍കണമെന്നും മാര്‍ ജേക്കബ് മനത്തോടത്ത് കത്തില്‍ ആവശ്യപ്പെടുന്നു. കത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും എന്നാല്‍ എന്തു മറുപടിയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഫാ.അഗസ്റ്റിന്‍ വട്ടോലി തേജസ് ന്യൂസിനോട് പറഞ്ഞു.ഫാ. അഗസ്റ്റിന്‍ വട്ടോലിക്കെതിരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കാനൊരുങ്ങുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഎംടി നേതാവ് റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.സഭയില്‍ നീതിയും സുതാര്യതയും നടപ്പിലാക്കണമെന്നാണ് എഎംടി ആവശ്യപ്പെട്ടിട്ടുള്ളുത്. അത്തരം നിലപാടുള്ള എഎംടിയുമായി യാതൊരു ബന്ധവും പാടില്ലെന്നാണ്് ഫാ.അഗസ്റ്റിന്‍ വട്ടോലിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി കര്‍ദിനാള്‍ ആലഞ്ചേരിയുടെ മേല്‍ സാമ്പത്തിക ക്രമക്കേട്, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചൂണ്ടി കാണിച്ചാണ് വിധി പുറപ്പെടുവിച്ചത്.

എഎംടിയുടെ നേതൃത്വത്തിലായിരുന്നു ഈ കോടതി വിധി നേടിയെടുത്തത്. ഈ പറയുന്ന ഭൂമി കുംഭകോണത്തിലും സാമ്പത്തിക ഇടപാടിലും ഭാഗമല്ല എന്ന് തങ്ങള്‍ വിശ്വസിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്ററും ഇപ്പോള്‍ എഎംടിയെ യെ ഭയപ്പെടുന്നു, കളവും കള്ളത്തരവും ഇല്ലെങ്കില്‍ തന്റെ പ്രവര്‍ത്തികള്‍ നീതിയും ന്യായവും ഉള്ളതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ ആരെ എന്തിനെ. പേടിക്കണം. അഡ്മിനിസ്‌ട്രേറ്റര്‍ എഎംടിയെ യെ ഭയപ്പെടുന്നു എങ്കില്‍ ആ കൈകള്‍ ശുദ്ധമാണോ എന്ന് തങ്ങള്‍ സംശയിക്കുന്നു.. ശുദ്ധമാണ് എങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തന്നെ ആണെന്നും റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it