Kerala

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതം

മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചികത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതം
X

ഇടുക്കി: അടിമാലി വാളറ കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഇതിലെ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. മരിച്ച പെണ്‍കുട്ടിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചികത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പതിനൊന്നാം തീയതി കാണാതായ പെണ്‍കുട്ടികള്‍ പന്ത്രണ്ടാം തീയതി വീട്ടില്‍ തിരിച്ചെത്തുന്നത് വരെ എവിടെയായിരുന്നു എന്നതില്‍ ഇതുവരെ വ്യക്തതയില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 21കാരിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. ഫോണ്‍ ഉപോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനാണ് വീടു വിട്ട് പേയതെന്നും ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Next Story

RELATED STORIES

Share it