നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കേസ് അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ മാസം 20 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് സ്ഥലം മാറ്റമെന്നാണ് അധികൃതര്‍ പറയുന്നത്.കേസിന്റെ വിചാരണ അടുത്തു തന്നെ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സ്ഥലം മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ തുടങ്ങാനിരിക്കേ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കേസ് അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ മാസം 20 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് സ്ഥലം മാറ്റമെന്നാണ് അധികൃതര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പു തന്നെ പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യേണ്ടി വരും. നടന്‍ ദിലീപ് പ്രതിയായ നടി അക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ സി ഐ ബൈജു പൗലോസ് നിര്‍ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥാനായിരുന്നു. കേസില്‍ പ്രതികളെ കണ്ടെത്തുന്നതിലടക്കം ബൈജു പൗലോസ് നേതൃത്വം നല്‍കിയിരുന്നു.കേസിന്റെ വിചാരണ അടുത്തു തന്നെ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സ്ഥലം മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചതായും വിവരമുണ്ട്. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുടെ ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇത് സംബ ന്ധിച്ച വിധി അടുത്ത തന്നെ കോടതിയില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT