നടി അക്രമിക്കപ്പെട്ട കേസ്: വിചാരണ എറണാകുളം സിബിഐ വനിതാ ജഡ്ജിന്റെ അധികാര പരിധിയില്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി
തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജസ്റ്റജ് സോഫി തോമസ്, തൃശൂര്‍ എംഎസിടി ജഡ്ജ് ആഷ് കെ ബാല്‍ എന്നിവര്‍ക്ക് ജോലി ഭാരം കൂട്ടുതലെന്ന് രജിസ്ട്രാറിന്റെ റിപോര്‍ട്. പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണയക്ക് എറണാകുളം സിബിഐ- Ill ജഡ്ജ് ഹണി എം വര്‍ഗീസിന്റെ അധികാര പരിധിയില്‍ കഴിയുമോയെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം . തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജസ്റ്റജ് സോഫി തോമസ് തൃശൂര്‍ എംഎസിടി ജഡ്ജ് ആഷ് കെ ബാല്‍ എന്നിവര്‍ക്ക് ജോലി ഭാരം കൂട്ടുതലാണെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. വനിതാ ജഡ്ജ് സിബി ഐ സ്പെഷ്യല്‍ കോടതി ജഡ്ജ് ആണ്. എന്നാല്‍ അവര്‍ക്ക് സിബി ഐ കേസുകള്‍ മാത്രമെ നോക്കാന്‍ കഴിയുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികാര പരിധി സംബന്ധിച്ച് പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. തൃശൂരില്‍ എംഎസിടി കോടതി ജഡ്ജ് മാത്രമെ വനിതാ ജഡ്ജായി ഉള്ളു. പിന്നെയുള്ളത് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജാണ്. അവര്‍ക്ക് കേസുകള്‍ കുടുതലായതിനാല്‍ നടി ആക്രമിക്കപ്പെട്ട കേസുകൂടി പരിഗണിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേസിന്റെ വിചാരണയക്ക് വനിതാ ജഡ്ജിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇത് തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിന്റെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. നടന്‍ ദിലീപ് അടക്കമുളളവരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.സ്ത്രീകളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതു മൂലം പലപ്പോഴും നിര്‍ഭയമായി മൊഴി നല്‍കുവാന്‍ കഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT