Kerala

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്: സിബി ഐ അന്വേഷണമാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.കേസിന്റെ വിചാരണ നടപടികള്‍ അടുത്തമാസ അഞ്ചിന് എറണാകുളം സിബി ഐ കോടതിയില്‍ വനിതാ ജഡ്ജിന്റെ മുമ്പാകെ ആരംഭിക്കാനിരിക്കുകയാണ്.സിബി ഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്: സിബി ഐ അന്വേഷണമാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.കേസിന്റെ വിചാരണ നടപടികള്‍ അടുത്തമാസം അഞ്ചിന് എറണാകുളം സിബി ഐ കോടതിയില്‍ വനിതാ ജഡ്്ജിന്റെ മുമ്പാകെ ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബി ഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ വിചാരണ നടപടികള്‍ക്ക്്് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി അനുമതി നല്‍കിയത്.ഇതിനെതിരെയും ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് വനിതാ ജ്ഡ്ജിമാര്‍ ലഭ്യമാകുന്ന കോടതികള്‍ എതെന്ന് വ്യക്തമാക്കി റിപോര്‍ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊടുവിലാണ് എറണാകുളം സിബി ഐ കോടതി മൂന്നില്‍ ജഡ്ജി ഹണി വര്‍ഗീസിനു മുമ്പാകെ വിചാരണ നടപടികള്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ആറു മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും രൂക്ഷമായ വിമര്‍ശനത്തോടെ കോടതി ഹരജി തള്ളിയിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ വൈകിപ്പിക്കുന്ന സമീപനമാണ് പ്രതിഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ചാക്കിലെ പൂച്ച പുറത്തു ചാടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസം സിബി ഐ കോടതി കേസ് പരിഗണിക്കുകയും ഏപ്രില്‍ അഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സിബി ഐ അന്വേഷിക്കണമെന്ന ഹരജിയുമായി ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it