നടി ആക്രമിക്കപ്പെട്ടകേസ്: ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍; ഡബ്ല്യുസിസിയുടെ ഉദ്ദേശം എന്തെന്ന് അറിയില്ല
നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ദിലീപ് രംഗത്തു വരുന്നത് . അതുവരെ പള്‍സര്‍ സുനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ മനസിലാകും. അന്നു കേട്ട ഒരു കാര്യം പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നരകോടിക്ക് ക്വട്ടേഷന്‍ നല്‍കി ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യിച്ചുവെന്നാണ്.തനിക്കറിയാവുന്ന ദിലീപ് ഒന്നരക്കോടി രൂപ പോയിട്ട് ഇത്തരം പരിപാടിക്ക് വേണ്ടി ഒന്നര പൈസ പോലും ചിലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. ഡബ്ല്യുസിസിയുടെ ഉദ്ദേശമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ഇതില്‍ ദിലീപ് രംഗത്തു വരുന്നത് തന്നെ. അതുവരെ പള്‍സര്‍ സുനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ മനസിലാകും. അന്നു കേട്ട ഒരു കാര്യം പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നരകോടിക്ക് ക്വട്ടേഷന്‍ നല്‍കി ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യിച്ചുവെന്നാണ്.തനിക്കറിയാവുന്ന ദിലീപ് ഒന്നരക്കോടി പോയിട്ട് ഇത്തരം പരിപാടിക്ക് വേണ്ടി ഒന്നര പൈസ പോലും ചിലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി)നെതിരെയും ശ്രീനിവാസന്‍ വിമര്‍ശനം ഉന്നയിച്ചു. ഡബ്ല്യുസിസിയുടെ ഉദ്ദേശം എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.തൊഴിലില്‍ എങ്ങനെ തുല്യതവേണമെന്നാണ് ഇവര്‍ പറയുന്നതെന്നും ശ്രീനിവാസന്‍ ചോദിച്ചു.നൂറു മീറ്റര്‍ ഓട്ടത്തില്‍ ലോക റിക്കാര്‍ഡിട്ട പുരുഷന്മാരുടെ സമയമല്ലല്ലോ സ്ത്രീകളുടേത് ഇത് തമ്മില്‍ വ്യത്യാസമില്ലേ? അവിടെ തുല്യതയുണ്ടോയെന്നായിരുന്നു ശ്രീനിവാസന്റെ മറു ചോദ്യം.സിനിമാ മേഖലയില്‍ പ്രതിഫലം നിര്‍ണയിക്കുന്നത് താര വിപണന മൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.ഒരു സംഘടനയെയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നത്.ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉളളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT