Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം

ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം
X

കൊച്ചി: നടിയുടെ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്ന് ചോർന്നുവെന്ന ആരോപണത്തിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി. ഹൈക്കോടതി വിജിലൻസ് വിഭാഗം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്നും ചോർന്നതായി കാണിച്ച് നടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Next Story

RELATED STORIES

Share it