Kerala

കേസ് വിവരങ്ങൾ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം; ദിലീപ് ഹൈക്കോടതിയിൽ

രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് വിവരങ്ങൾ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം; ദിലീപ് ഹൈക്കോടതിയിൽ
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തീരും വരെ കേസ് വിവരങ്ങൾ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യവിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.

രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലിസിനെയും ഒരു വാർത്താ ചാനലിനെയും എതിർ കക്ഷികളാക്കിയാണ് ദിലീപിന്റെ ഹരജി.

അന്വേഷണ എജൻസിയുടേയും പ്രോസിക്യൂഷൻ്റേയും ഒത്താശയോടെ മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ഹരജിയിൽ ആരോപണമുണ്ട്. വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ ഒരു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പടുത്തൽ ഒരു ടിവി ചാനൽ വഴി പുറത്തു വിട്ട് ദിലീപിനെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയാണന്നും ഇതിൽ അന്വേഷണ ഏജൻസിക്ക് പങ്കുണ്ടന്നുമാണ് ആരോപണം. ഹരജി നാളെ കോടതി പരിഗണിച്ചേക്കും.

Next Story

RELATED STORIES

Share it