Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്ന്; ഫൊറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന്

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്നു തവണ മാറ്റം വന്നതായി കണ്ടെത്തിയതായിട്ടാണ് വിവരം.കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിചാരണക്കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്ന്; ഫൊറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന്
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.പരിശോധന റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറി.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്നു തവണ മാറ്റം വന്നതായി കണ്ടെത്തിയതായിട്ടാണ് വിവരം.കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിചാരണക്കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ്യുവാല്യു പരിശോധിക്കണമെന്ന് അതിജീവിതയും ഹൈക്കോടയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ പ്രതിയായ നടന്‍ ദിലീപ് ഇതിനെ എതിര്‍ത്തിരുന്നു.കേസിന്റെ തുടരന്വേഷണവും വിചാരണയും നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇത്തരം ആവശ്യങ്ങള്‍ അന്വേഷണ സംഘം ഉന്നയിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.എന്നാല്‍ കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും മെമ്മറികാര്‍ഡിന്റെ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്തി ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it