നടി അക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം: കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്യുന്നത്.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം കാവാമാധവന് നോട്ടീസ് നല്‍കിയിരുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം കാവാമാധവന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യല്‍ നടത്തണമെന്നായിരുന്നു കാവ്യയുടെ നിലപാട്. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയത്.
ചോദ്യം ചെയ്യലിനായി നേരത്തെ കാവ്യാമാധവന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ തയ്യാറാണെന്നായിരുന്നു അന്നും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്.എന്നാല്‍ അന്വേഷണ സംഘം ഇതിനെ എതിര്‍ത്തിരുന്നു.എന്നാല്‍ കാവ്യമാധവന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശബ്ദരേഖയില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ഇതേ തുടര്‍ന്ന് കാവ്യമാധാവനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT