Kerala

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്

കേസില്‍ വ്യജ തെളിവുകള്‍ നിര്‍മ്മിക്കാനാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്ന് ദിലീപ് സത്യാവാങ്മൂലത്തില്‍ ആരോപിച്ചു

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് മൂന്നു മാസം കൂടി അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സത്യാവാങ്മൂലം.തുടരന്വേഷണത്തിനായി കൂടുതല്‍ സമയം ഇനിയും അനുവദിക്കരുതെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.കേസില്‍ വ്യജ തെളിവുകള്‍ നിര്‍മ്മിക്കാനാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും ദിലീപ് ആരോപിച്ചു.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദിലീപ് പറയുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

ദിലീപിനും അന്വേഷണ സംഘത്തിനും ഒരുപോലെ നിര്‍ണ്ണായകമായിരിക്കും ഹൈക്കോടതി വിധി.തനിക്കെതിരെയുള്ള കേസ് വൈരാഗ്യ ബുദ്ധിയോടെയുള്ളതും ദുരുദ്ദേശപരവും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ദിലീപ് വാദിച്ചിരുന്നു.തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്നുമാണ് ദിലീപിന്റെ തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രാഥമികമായി നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുകയാണെന്നും ദിലീപ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ വാദിച്ചു.

കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൂടെയെന്നു വാദത്തിനിടയില്‍ കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കേസിലെ പ്രതിക്ക് അവകാശമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍(ഡിജിപി)കോടതിയില്‍ അറിയിച്ചത്.

അന്വേഷണ സംഘത്തിന്റെ ഭീഷണിയുണ്ടെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു. ഒരു കുറ്റം ചെയ്യാനുള്ള സംഘം ചേര്‍ന്നുള്ള ആലോചന ക്രിമിനല്‍ ഗുഡാലോചന കുറ്റമായി കണക്കാക്കാമെന്നും സംശയത്തിനു മതിയായ കാരണങ്ങളും തെളിവുകളും പ്രതികള്‍ക്കെതിരെയുണ്ടെന്നും ഡിജിപി കോടതിയില്‍ വാദിച്ചു.

Next Story

RELATED STORIES

Share it