Kerala

ദിലീപ് പ്രതിയായ വധശ്രമ ഗൂഢാലോചനക്കേസ്: അഡ്വ.രാമന്‍പിള്ളയെ ചോദ്യം ചെയ്യുന്നതില്‍ ഉടന്‍ തീരുമാനമെന്ന് ക്രൈംബ്രാഞ്ച്; സായ് ശങ്കര്‍ ഹാജരാകാന്‍ സാവാകാശം തേടി

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.ദിലീപിന്റെ ഫോണില്‍ നിന്നും ഡേറ്റകള്‍ മായ്ച്ചുകളയാന്‍ സഹായിച്ചുവെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന സൈബര്‍ വിദഗ്ദന്‍ കോഴിക്കോട് സ്വദേശി സായ് ശങ്കര്‍ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകില്ല

ദിലീപ് പ്രതിയായ വധശ്രമ ഗൂഢാലോചനക്കേസ്:   അഡ്വ.രാമന്‍പിള്ളയെ ചോദ്യം ചെയ്യുന്നതില്‍ ഉടന്‍ തീരുമാനമെന്ന് ക്രൈംബ്രാഞ്ച്;  സായ്  ശങ്കര്‍ ഹാജരാകാന്‍ സാവാകാശം തേടി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയെ ചോദ്യം ചെയ്യുത് സംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്നും അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ക്രൈബ്രാഞ്ച് സംഘം വ്യക്തമാക്കി.ദിലീപിന്റെ ഫോണില്‍ നിന്നും ഡേറ്റകള്‍ മായച്ചുകളഞ്ഞിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേ സമയം ദിലീപിന്റെ ഫോണില്‍ നിന്നും ഡേറ്റകള്‍ മായ്ച്ചുകളയാന്‍ സഹായിച്ചുവെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന സൈബര്‍ വിദഗ്ദന്‍ കോഴിക്കോട് സ്വദേശി സായ് ശങ്കര്‍ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകില്ല. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ 10 ദിവസത്തെ സാവകാശം വേണമെന്നാണ് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഹാജരാന്‍ ക്രൈംബ്രാഞ്ച് സായി ശങ്കറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

തുടര്‍ന്ന് തന്നെ പോലിസ് കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കാതെ സായ് ശങ്കറെ വിളിച്ചുവരുത്തരുതെന്നും നിര്‍ദ്ദേശിച്ച് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ക്രൈബ്രാഞ്ച് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയത്.എന്നാല്‍ തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ 10 ദിവസത്തെ സാവകാശം വേണമെന്നാണ് ഇയാള്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it