Kerala

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണുകള്‍ ആവശ്യപ്പെട്ട് കോടതി; അഭിഭാഷകര്‍ എത്തി കൈമാറി

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറു മൊബൈല്‍ ഫോണുകളാണ് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്.മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടാല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോഡുകള്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണുകള്‍ ആവശ്യപ്പെട്ട് കോടതി; അഭിഭാഷകര്‍ എത്തി കൈമാറി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണുകള്‍ ആവശ്യപ്പെട്ട് കോടതി.ഇന്ന് വൈകുന്നേരം അഞ്ചുണിക്ക് മുമ്പായി ഇതിനായി പ്രതികളോ അഭിഭാഷകരോ ഹാജരാകണമെന്ന് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതേ തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകര്‍ ഇത് കോടതിയിലെത്തി കൈമാറി

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറു മൊബൈല്‍ ഫോണുകളാണ് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്.മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടാല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോഡുകള്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ അയക്കണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. കോടതി നേരിട്ട് പരിശോധന ലാബിലേക്ക് അയക്കണമെന്നായിരുന്നു ആവശ്യം.ഇക്കാര്യത്തില്‍ കോടതി ഇന്നു തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it