Kerala

നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന

ദിലീപിന്റെ സുഹൃത്തായ ശരതിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.മുന്‍കൂര്‍ ജാമ്യം തേടി ശരത് കോടതിയെ സമീപിച്ചു

നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന
X

കൊച്ചി: നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന.ദിലീപിന്റെ സുഹൃത്തായ ശരതിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ക്രൈബ്രാഞ്ച് വിളിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.ഫോണ്‍ ഓഫാക്കി ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ശരത് കോടതിയെ സമീപിച്ചിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.ഇതില്‍ ആറാമത്തെ പ്രതി തിരിച്ചറിയാത്ത ഒരു വി ഐ പിയാണ്.ഇതിന്റെ ഭാഗമായിട്ടാണ് ശരത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.

Next Story

RELATED STORIES

Share it