Kerala

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി; ഹെല്‍മെറ്റ് കൊണ്ട് അടിച്ചു; നടന്നത് ക്രൂരമര്‍ദ്ദനം

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി; ഹെല്‍മെറ്റ് കൊണ്ട് അടിച്ചു; നടന്നത് ക്രൂരമര്‍ദ്ദനം
X

കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായി പരാതി. പയ്യന്നൂര്‍ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്‌കൂള്‍ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു.

യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. യദുവിനെ ഹെല്‍മറ്റു കൊണ്ട് ക്രൂരമായി മര്‍ദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. രക്ഷപ്പെട്ട് ഒരു വീട്ടില്‍ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.





Next Story

RELATED STORIES

Share it