കലാഭവന്‍ മണിയുടെ ദുരൂഹമരണം സുഹൃത്തുക്കളെ നുണപരിശോധനയക്ക് വിധേയമാക്കും; സിബിഐയുടെ ആവശ്യത്തിന് കോടതിയുടെ അനുമതി
നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കി,സാബൂ എന്നിവരടക്കമുള്ള മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നേരത്തെ കോടതിയില്‍ ഹാജരായി അറിയിച്ചിരുന്നു. തുടര്‍ന്ന് അവരുടെ സമ്മതം രേഖപെടുത്തിയ ശേഷമാണ് കോടതി ഇപ്പോള്‍ സിബി ഐയുടെ ആവശ്യം അംഗീകരിച്ചത്.

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, സാബു എന്നിവരടക്കമുളളവരെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം ചീഫ്് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കി,സാബൂ എന്നിവരടക്കമുള്ള മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നേരത്തെ കോടതിയില്‍ ഹാജരായി അറിയിച്ചിരുന്നു. തുടര്‍ന്ന് അവരുടെ സമ്മതം രേഖപെടുത്തിയ ശേഷമാണ് കോടതി ഇപ്പോള്‍ സിബി ഐയുടെ ആവശ്യം അംഗീകരിച്ചത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍,ഈഥൈല്‍ ആല്‍ക്കോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന് ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മണിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും ഈ സാഹചര്യത്തില്‍ സത്യം വെളിയില്‍ വരാന്‍ സിബി ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊച്ചി യൂനിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. കേസിന്റെ തുടക്കം മുതല്‍ തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ ഇവരുടെ മൊഴിയും രേഖപെടുത്തിയിരുന്നു. ഇതിനു ശേഷമാണ് നുണപരിശോധന ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്.നുണ പരിശോധന നടത്തണമെങ്കില്‍ അതിന് വിധേയരാകുന്നവരുടെ സമ്മതം കൂടി ആവശ്യമാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ജാഫര്‍ ഇടുക്കി, സാബു എന്നിവരടക്കമുള്ള ഏഴു സുഹൃത്തുക്കള്‍ കോടതിയില്‍ ഹാജരായി സമ്മതം അറിയിച്ചത്.
RELATED STORIES
ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMT