നടന് കലാഭവന്‍ മണിയുടെ ദൂരൂഹ മരണം: നുണ പരിശോധനയക്ക് തയാറാണെന്ന് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചു
മണിയുടെ സുഹൃത്തും നടനുമായ ജാഫര്‍ ഇടുക്കി, സാബു, ജോബി,അരുണ്‍,വിപിന്‍,അനീഷ്കൂമാര്‍,മരുകന് എന്നിങ്ങനെ ഏഴു പേരാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി നുണ പരിശോധനയക്ക് തങ്ങള്‍ തയാറാണെന്ന് അറിയിച്ചത്. ഇവരുടെ സമ്മതം കോടതി രേഖപെടുത്തി. കലാഭവന്‍ മണിയുടെ മരണത്തിന്റെ ഭാഗമായി അന്നേ ദിവസം മണിയുടെ പാഡിയില്‍ ഉണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് സൃഹൃത്തുക്കള്‍ കോടതിയെ അറിയിച്ചു. മണിയുടെ സുഹൃത്തും നടനുമായ ജാഫര്‍ ഇടുക്കി, സാബു, ജോബി,അരുണ്‍,വിപിന്‍,അനീഷ്കൂമാര്‍,മരുകന് എന്നിങ്ങനെ ഏഴു പേരാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി നുണ പരിശോധനയക്ക് തങ്ങള്‍ തയാറാണെന്ന് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ സമ്മതം കോടതി രേഖപെടുത്തി. കലാഭവന്‍ മണിയുടെ മരിക്കുന്നതിനു മുമ്പായി മണിയുടെ പാഡിയില്‍ ഉണ്ടായിരുന്നവരെ നുണപരിശോധനയക്ക് വിധേയമാക്കണമെന്ന് നേരത്തെ സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നുണ പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരുടെ സമ്മതം കൂടിയുണ്ടെങ്കിലെ പരിശോധന നടത്താന്‍ പാടുള്ളുവെന്ന് സുപ്രിം കോടതി വിധിയുണ്ട്. 2016 മാര്‍ച്ച് ആറിനായിരുന്നു മണി മരിച്ചത്.പാഡിയില്‍ കുഴഞ്ഞു വീണ മണിയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍ വൈകാതെ മണി മരിച്ചു.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മണിയുടെ സഹോദരന് അടക്കമുള്ള ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.കലാഭവന്‍ മണിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ മീതൈല്‍, ഈഥൈല്‍ ആല്ക്കഹോളുകളുടെയും മറ്റും അംശം കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെയും മറ്റും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബി ഐയക്ക് കൈമാറിയത്. മണിയുടെ മരണം അസ്വാഭാവികമാണെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എന്നാല്‍ ആരാണ് മരണത്തിനു പിന്നിലെന്നതടക്കമുള്ള കാര്യങ്ങള്‍ ഒന്നും സിബിഐ പറഞ്ഞിട്ടില്ല.മണിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹവുമായി എറ്റവും അടുത്ത് നിന്ന സുഹൃത്തുക്കള്‍ക്കു നേരെയായിരുന്നു ഏറ്റവും അധികം ആരോപണം ഉയര്‍ന്നത്.തുടര്‍ന്ന് സി ബി ഐ ഇവരെ പല തവണ ചോദ്യവും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നുണ പരിശോധനയക്ക് തയാറാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
RELATED STORIES
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2213 പ്രസാധകര്
13 Oct 2022 5:43 PM GMTവെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTചെങ്ങാലിക്കോടന് സ്പെഷ്യല്‍ ഓണച്ചന്തയുമായി വരവൂര്‍ ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMT