നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി

ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ദോഹയിലെ പ്രവര്‍ത്തനത്തിനായി ഫെബ്രുവരി 13 മുതല്‍ 21 വരെ ദോഹ, ദുബായി എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, ദോഹയിലും ദുബായിയിലും ലഭ്യമാകുന്ന അഡ്രസും ഫോണ്‍ നമ്പറും ഹാജരാക്കുക, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍്കരുത് എന്നീ വ്യവസ്ഥകളിലാണ് അനുമതി നല്‍്കിയത്.

നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി

കൊച്ചി: നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ അനുമതി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ദോഹയിലെ പ്രവര്‍ത്തനത്തിനായി ഫെബ്രുവരി 13 മുതല്‍ 21 വരെ ദോഹ, ദുബായി എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. വിദേശത്ത് നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹരജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, ദോഹയിലും ദുബായിയിലും ലഭ്യമാകുന്ന അഡ്രസും ഫോണ്‍ നമ്പറും ഹാജരാക്കുക, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍്കരുത് എന്നീ വ്യവസ്ഥകളിലാണ് അനുമതി നല്‍്കിയത്.

RELATED STORIES

Share it
Top