- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ടു
പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയിരുന്നത്.
BY FAR14 Dec 2023 6:35 AM GMT

X
FAR14 Dec 2023 6:35 AM GMT
കട്ടപ്പന (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടി. കേസില്‍ പ്രതിയായ അര്‍ജുനെ(24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കേരളത്തെ നടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു.ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചിരുന്നു. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയിരുന്നത്.
Next Story
RELATED STORIES
ഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള് ഗസയില് ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന് സെന്റര് നാടിന് സമര്പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്ശം; ബിജെപി...
3 July 2025 2:48 PM GMTഹാസനില് മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMT