Kerala

വാളയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു

സംഘര്‍ഷത്തില്‍ പോലിസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ പരിക്കേറ്റ നാട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാളയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു
X

പാലക്കാട്: വാളയാറില്‍ എട്ട് വയസുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതിയെ പോലിസ് പിടികൂടി. തെളിവെടുപ്പിന് കൊണ്ടുവന്ന 55 വയസ്സുകാരനായ പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.

രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍ക്കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോക്‌സോ കേസ് നിയമപ്രകാരം വാളയാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിടിയിലാകുമെന്ന് കണ്ടതോടെ പ്രതി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് ജില്ലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയും വാളയാറിന് സമീപത്ത് വച്ച് പ്രതിയെ ഇന്ന് പുലര്‍ച്ചെ പിടികൂടുകയും ചെയ്തു.

അതേ സമയം, തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പോലിസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ പരിക്കേറ്റ നാട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പാലക്കാട് വാളയാറില്‍ ദലിത് സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടയച്ച സംഭവം കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാളയാറില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Next Story

RELATED STORIES

Share it