Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി (35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
X

തിരുവനന്തപുരം: വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരും ബൈക്ക് യാത്രികരാണ്. നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി (35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്.

മനുവും ഉണ്ണിയും സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ പോവുമ്പോഴായിരുന്നു അപകടമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it