Kerala

യൂനിവേഴ്‌സിറ്റി വിഷയത്തില്‍ മൗനം; ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് എബിവിപി

കേരള സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന പരീക്ഷകളോടുള്ള തെറ്റായനയം തിരുത്തണം. വിദ്യാര്‍ഥിസമൂഹത്തെ കഴിഞ്ഞ മൂന്നു ദശകങ്ങളായി അടിച്ചമര്‍ത്തുന്ന ഭീകരകലാലയമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയിട്ടും അധികാരികള്‍ കാണിക്കുന്ന അലംഭാവം മാറ്റണം.

യൂനിവേഴ്‌സിറ്റി വിഷയത്തില്‍ മൗനം; ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് എബിവിപി
X

തിരുവനന്തപുരം: ഉത്തരക്കടലാസ് വിഷയത്തിലും യൂണിവേഴ്‌സിറ്റി കോളജ് പരീക്ഷ ക്രമക്കേട് വിഷയത്തിലെ സര്‍വകലാശാല അധികാരികളുടെ അലംഭാവത്തിലും പ്രതിഷേധിച്ച് എബിവിപി കേരള സര്‍വകലാശാലയിലേക്കു മാര്‍ച്ച് നടത്തി. വിഷയത്തില്‍ മൗനം തുടരുന്ന കേരള ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി സദാശിവം രാജിവയ്ക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. യൂനിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ ഗവര്‍ണര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. രാജിവച്ചില്ലെങ്കില്‍ ഗവര്‍ണറെ പുറത്താക്കാന്‍ സമരം നടത്തുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.

കേരള സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന പരീക്ഷകളോടുള്ള തെറ്റായനയം തിരുത്തണം. വിദ്യാര്‍ഥിസമൂഹത്തെ കഴിഞ്ഞ മൂന്നു ദശകങ്ങളായി അടിച്ചമര്‍ത്തുന്ന ഭീകരകലാലയമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയിട്ടും അധികാരികള്‍ കാണിക്കുന്ന അലംഭാവം മാറ്റണം. ചരിത്രത്തിലാദ്യമായി ഒരേ സംഘടനയിലുള്ളവരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഘടനയെ ഭീകര സംഘടനയായി കാണണം. വിദ്യാര്‍ഥികളെന്ന പേരില്‍ സാമൂഹ്യ വിരുദ്ധന്മാര്‍ക്കു അഴിഞ്ഞാടാന്‍ പ്രസിദ്ധമായ ഒരു കലാലയത്തെ വിട്ടുകൊടുത്ത എകെജിസിടി എന്ന അധ്യാപക സംഘടനയെ നിരോധിക്കണമെന്നും എബിവിപി പറഞ്ഞു. നേരത്തെ സമാനവിഷയത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും ഗവര്‍ണര്‍ക്കെതിരേ എബിവിപി രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it