Kerala

അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു

അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു
X

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും വയറ്റില്‍ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു.


Next Story

RELATED STORIES

Share it