ആര്‍പ്പോ ആര്‍ത്തവം നാളെ എറണാകുളത്ത്; മുഖ്യമന്ത്രിയും സംവിധായകന് പാ.രഞ്ജിത്തും പങ്കെടുക്കും
ജനുവരി 12, 13 തിയതികളില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ആര്‍ത്തവ ശരീരം' എന്ന ശാസ്ത്ര പ്രദര്‍ശനം ആദ്യമായി ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ നടക്കും.

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തത്തിന് എതിരായ ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംവിധായകന് പാ രഞ്ജിത്തും പുന്നല ശ്രീകുമാറും പങ്കെടുക്കും. ജനുവരി 12, 13 തിയതികളില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ആര്‍ത്തവ ശരീരം' എന്ന ശാസ്ത്ര പ്രദര്‍ശനം ആദ്യമായി ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ നടക്കും. മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ശാസ്ത്രീയമായി ആര്‍ത്തവം, സ്ത്രീ ശരീരം എന്നിവയെ കുറിച്ചു വ്യക്തത നല്‍കുന്നതാണെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. എ കെ മായാകൃഷ്ണന് അറിയിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്ലസ് കളക്ടീവ്, കോവന് സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്ക്കാരങ്ങള്‍ രണ്ടു ദിവസങ്ങളായി നടക്കും.ആര്‍ത്തവ അയിത്തത്തിന് എതിരെ സംഘടിപ്പിക്കുന്ന ആര്‍ത്തവ റാലി 12 ന് വൈകുന്നേരം 3 ന് ഹൈക്കോടതി ജംങ്ഷനില്‍ നിന്നും ആരംഭിക്കും. കലാവസ്തുക്കള്‍, മൂവിങ് തിയറ്റര്‍ എന്നിവയോടെയുള്ള റാലിയെ രജനികാന്തിന്റെ കാല, കബാലി സിനിമകളുടെ സംവിധായകന് പാ. രഞ്ജിത് അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മ്യൂസിക് ബാന്‍ഡ് തുടര്‍ന്ന് പാട്ടുകള്‍ അവതരിപ്പിക്കും. ഈ സംഘത്തിന്റെ അയാം സോറി അയ്യപ്പാ... നാന് ഉള്ളേ വന്താ എന്തപ്പാ എന്ന പാട്ട് വേദിയില്‍ പാടും.13ന് ഉച്ചയ്ക്ക് 12ന്് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും.ണ്ടു ദിവസങ്ങളായി നടക്കുന്ന വിവിധ സെഷനുകളില്‍ കെ.പി എംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, സിപിഐ ദേശീയ നേതാവ് ആനി രാജ, ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു, ബിനാലെ ക്യുറേറ്റര്‍ അനിതാ ദുബെ, എഴുത്തുകാരി കെ.ആര് മീര, കെ അജിത, സാറാ ജോസഫ്, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം സംസാരിക്കും.സ്ത്രീകളുടെ നേതൃത്വത്തില്‍ സംഘപിപ്പിക്കപ്പെട്ട ആര്‍പ്പോ ആര്‍ത്തവം ക്യാപയിന് തുടക്കമിട്ട് കൊച്ചിയില്‍ നടന്ന കൊടിയേറ്റം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യത്താകെ വ്യാപിക്കേണ്ട പോരാട്ടമാണ് ഭരണഘടനയുടെ തുല്യ നീതി ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍പ്പോ ആര്‍ത്തവമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. മായാകൃഷണനും ചെയര്‍പേഴ്ണണ്‍ പി എസ് സാജനും അറിയിച്ചു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTബജ്റങ്ദളിന്റെ ആയുധവില്പ്പനയോട് ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതെന്തിന്
17 Feb 2023 4:10 PM GMTമദ്റസകൾ പൂട്ടിക്കാൻ സംഘപരിവാരം
6 Jan 2023 3:42 PM GMTഗുജറാത്ത്: മുസ് ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു...?
14 Dec 2022 5:19 PM GMTഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണ്
1 Dec 2022 3:31 PM GMTപോക്സോ കണക്കുകളും ബിജെപിയുടെ തമിഴ് പ്രേമവും
24 Nov 2022 1:41 PM GMT