കോഴിക്കോട് പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവ്
BY FAR9 Jun 2024 9:25 AM GMT
![കോഴിക്കോട് പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവ് കോഴിക്കോട് പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവ്](https://www.thejasnews.com/h-upload/2024/06/09/220525-untitled.webp)
X
FAR9 Jun 2024 9:25 AM GMT
താമരശ്ശേരി: ആളുകള്‍ നിസ്‌ക്കരിക്കുന്നതിനിടെ പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവിന്റെ പ്രകടനം. കോഴിക്കോട് താമരശ്ശേരി പള്ളിയിലാണ് സംഭവം. തന്റെ 'പ്രകടന'ത്തിന്റെ വീഡിയോ ചിത്രീകരിച്ച ഇയാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറിയായിന്നു ഇയാളുടെ അഭ്യാസം. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് ഈ വിദ്വേഷ പ്രവൃത്തി നടത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.
പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഒരു വീഡിയോ. രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്.
ആളുകള്‍ നിസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT