Kerala

സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പോലിസ് നായ യുവതിയെ കടിച്ചു

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പോലിസ് നായ യുവതിയെ കടിച്ചു
X

ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പോലിസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിൽസയ്ക്കുശേഷം ഇവരെ വിട്ടയച്ചു.

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളില്‍ ഒന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി.

പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈയ്ക്ക് കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.

Next Story

RELATED STORIES

Share it