Kerala

ചെറുതോണിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചെറുതോണിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
X

ഇടുക്കി: ചെറുതോണി തങ്കമണിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തങ്കമണി പറപ്പള്ളില്‍ മനോജിന്റെ മകന്‍ അമല്‍ (17) ആണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.ശനിയാഴ്ച രാവിലെ തങ്കമണി ടൗണില്‍ വച്ച് അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ജീപ്പിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വെളുപ്പിന് നാലിന് മരിച്ചു.മാതാവ് : സോണിയ. സഹോദരങ്ങള്‍: മരിയ,അലോണ. സംസ്‌കാരം തിങ്കളാഴ്ച. പരിക്കേറ്റ സുഹൃത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




Next Story

RELATED STORIES

Share it