Kerala

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം പുറത്ത്

സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് ആറു വയസുകാരി.

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം പുറത്ത്
X
കൊല്ലം:ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് ആറു വയസുകാരി. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നിഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ രേഖാചിത്രം തയാറാക്കന്‍ പോലിസ് തീരുമാനിച്ചിരുന്നു. ആശുപത്രി വിട്ട കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു. കാറ് കേന്ദ്രീകരിച്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു ഉപയോഗിച്ചിരുന്നത്.


Next Story

RELATED STORIES

Share it