- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേങ്ങരയില്‍ വന്‍ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വേങ്ങര കണ്ണാടിപ്പടി നൊട്ടപ്പുറം മണ്ണില്‍ ഹൗസില്‍ തുപ്രന്റെ മകന്‍ അനില്‍ ആണ് പിടിയിലായത്.
വേങ്ങര: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.വേങ്ങര കണ്ണാടിപ്പടി നൊട്ടപ്പുറം മണ്ണില്‍ ഹൗസില്‍ തുപ്രന്റെ മകന്‍ അനില്‍ ആണ് പിടിയിലായത്.
വേങ്ങര പോലിസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ വേങ്ങര പോലിസും മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് ഇന്നലെ വൈകീട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരേ കവര്‍ച്ച വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ വേങ്ങര പോലിസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐ എം ഗിരീഷ്, എഎസ്‌ഐ അശോകന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, ആര്‍ ഷഹേഷ്, കെ സിറാജ്ജുദ്ധീന്‍, മോഹനദാസ്, സല്‍മാന്‍, ഫൈസല്‍, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തിവരുന്നത്.
RELATED STORIES
മണിപ്പൂരില്‍ രണ്ടു പുരുഷന്മാര് വെന്തുമരിച്ച നിലയില്‍; മൂന്ന്...
12 Nov 2024 4:37 PM GMTആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്ക് എതിരെ പരാതി
12 Nov 2024 1:53 PM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMTമാധ്യമപ്രവര്ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ...
12 Nov 2024 11:58 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTമുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു
12 Nov 2024 10:44 AM GMT