50 രൂപയുടെ വ്യാജ നോട്ടുമായി യുവാവു പിടിയില്‍

ചെങ്ങന്നൂര്‍: 50 രൂപയുടെ വ്യാജ നോട്ടുമായി യുവാവ് പിടിയില്‍ .ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളത്ത്മലയില്‍ വീട്ടില്‍സുനില്‍ ചെറിയാന്‍ (ഇക്രു-37 )ആണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂര്‍ പോലിസ് പിടി കൂടിയത്.രണ്ടു മാസം മുമ്പ് ഗവ. ഐടിഐ ജങ്ഷനു സമീപത്തെ ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ വ്യാജനോട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ചെങ്ങന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് ഔട്ട്‌ലെറ്റിലും സമീപത്തെ കടകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് 5ഓടെ സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ ഐടിഐ ജങ്്ഷനു സമീപത്തു നിന്നു പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്നു നോട്ടുകളും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ എസ് വി ബിജു, വി പ്രകാശ്, സിപിഒമാരായ പി ദിനേശ് ബാബു, എസ് ബാലകൃഷ്ണന്‍, അതുല്‍ എന്നിവരും പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT