മദ്യലഹരിയില്‍ വാക്കേറ്റം: തൃപ്പൂണിത്തുറയില്‍ യുവാവ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു
മരട് ഇഞ്ചക്കല്‍ സ്വദേശി അനിലിനെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ അനിലിന്റെ സുഹൃത്ത് ജോണ്‍സനാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. നേരത്തെയും സമാനകേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

കൊച്ചി: തൃപ്പൂണിത്തുറയ്ക്കു സമീപം മരടില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മരട് ഇഞ്ചക്കല്‍ സ്വദേശി അനിലിനെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ അനിലിന്റെ സുഹൃത്ത് ജോണ്‍സനാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. നേരത്തെയും സമാനകേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മരട് ഈഞ്ചക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള അനിലിന്റെ വാടകവീട്ടില്‍വച്ചാണ് കൊലപാതകം നടന്നത്. കൂലപ്പണിക്കാരായ അനിലും ജോണ്‍സണും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് മദ്യലഹരിയില്‍ വഴക്കുണ്ടാവുകയുമായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ജോണ്‍സണ്‍ അനിലിനെ കുത്തി. കുത്തേറ്റ് രക്തംവാര്‍ന്ന അനില്‍ വീട്ടില്‍വച്ചുതന്നെ മരണപ്പെട്ടു. അനിലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT