Kerala

മുതലപ്പൊഴി ഹാര്‍ബറില്‍ വള്ളം നങ്കൂരമിടുന്നതിനിടെ കായലില്‍ വീണ മല്‍സ്യത്തൊഴിലാളി മരിച്ചു

സംഭവത്തില്‍ കൊല്ലം ചവറ പുത്തന്‍തുറ സ്വദേശി കറുകാത്താട്ടില്‍ വീട് സുജിമോന്‍ (45) ആണ് മരിച്ചത്.

മുതലപ്പൊഴി ഹാര്‍ബറില്‍ വള്ളം നങ്കൂരമിടുന്നതിനിടെ കായലില്‍ വീണ മല്‍സ്യത്തൊഴിലാളി മരിച്ചു
X

പെരുമാതുറ: മുതലപ്പൊഴി ഹാര്‍ബറില്‍ വള്ളം നങ്കൂരമിടുന്നതിനിടെ കായലില്‍ വീണ മല്‍സ്യത്തൊഴിലാളി മരിച്ചു.മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ വെട്ടൂര്‍ സ്വദേശി സുല്‍ഫിയുടെ കുടമുറ്റം എന്ന വെള്ളം കായല്‍തീരത്ത് നങ്കൂരമിടുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ കൊല്ലം ചവറ പുത്തന്‍തുറ സ്വദേശി കറുകാത്താട്ടില്‍ വീട് സുജിമോന്‍ (45) ആണ് മരിച്ചത്.

നങ്കൂരമിടുന്നതിനിടെ വള്ളത്തിന്റെ കൊമ്പില്‍നിന്ന് കായലിലേക്ക് വീഴുകയായിരുന്നു. തെറിച്ചുവീണ സുജിയെ അരമണിക്കൂറിനുള്ളില്‍ കൂടെയുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചിറയിന്‍ കീഴ് ആശുപത്രി മോര്‍ച്ചറിയില്‍


Next Story

RELATED STORIES

Share it