Kerala

മൂത്രനാളിയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂര്‍വ ശസ്ത്രക്രിയ

മൂത്രനാളിയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂര്‍വ ശസ്ത്രക്രിയ
X

തിരുവനന്തപുരം: മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ സ്വയം കുത്തിക്കയറ്റി ഇരുപത്തഞ്ചുകാരന്‍. അപൂര്‍വ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയര്‍ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.

ആശുപത്രിയിലെത്തുമ്പോള്‍ ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന കാരണം അജ്ഞാതമാണ്. ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നു.



Next Story

RELATED STORIES

Share it