Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന 17 വയസുകാരന്‍ രോഗമുക്തനായി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന 17 വയസുകാരന്‍ രോഗമുക്തനായി
X

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരന്‍ രോഗമുക്തനായി. അമീബയും ഫംഗസും കുട്ടിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു. കൃത്യമായ ചികില്‍സയിലൂടെയാണ് രോഗിയെ ജീവിത്തിലേക്ക് തിരികെ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു

ലോകത്ത് തന്നെ ഇത്തരം തിരിച്ചുവരവ് അപൂര്‍വമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 22 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ 52കാരിയായ സ്ത്രീയുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പത്ത് പേരാണ് ചികിത്സയില്‍ കഴിയുന്നത്.



Next Story

RELATED STORIES

Share it