- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 6,862 കൊവിഡ് ബാധിതര്‍; 8,802 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 84,713 രോഗികള്‍
26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5,899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6,862 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍കോട് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത് (64), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍ (78), കോതാട് സ്വദേശിനി ഹെലന്‍ ടോമി (56), തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ് (83), കുരിയാചിറ സ്വദേശി ബാലന്‍ (72), കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (67), വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി (74), മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി (80), കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ (65), കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍ (71), പുറമേരി സ്വദേശിനി മമി (61) ഓമശേരി സ്വദേശി രാജന്‍ (72), കുളകാത്ത് സ്വദേശിനി ആമിന (60), വയനാട് മേപ്പാടി സ്വദേശിനി ഗീത (86), കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ (53) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1,559 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5,899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 832, എറണാകുളം 575, കോഴിക്കോട് 814, ആലപ്പുഴ 754, തിരുവനന്തപുരം 467, കൊല്ലം 574, കോട്ടയം 507, മലപ്പുറം 440, പാലക്കാട് 221, കണ്ണൂര്‍ 225, പത്തനംതിട്ട 168, കാസര്‍കോട് 141, വയനാട് 109, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂര്‍ 921, പാലക്കാട് 1,375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂര്‍ 477, കാസര്‍ഗോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കൊവിഡില്‍നിന്നും മുക്തി നേടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















