- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 5,378 കൊവിഡ് ബാധിതര്‍; 5,970 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 64,486 പേര്‍
27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2148 ആയി. 4,670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,378 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍കോട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി എസ് ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4,670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂര്‍ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂര്‍ 150, കാസര്‍കോട് 59 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 5,16,978 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















