Kerala

കോട്ടയം ജില്ലയില്‍ 389 പുതിയ കൊവിഡ് രോഗികള്‍; 386 പേര്‍ക്കും സമ്പര്‍ക്കം

60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,050 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍നിലവില്‍ 6,296 പേരാണ് ചികില്‍സയിലുള്ളത്.

കോട്ടയം ജില്ലയില്‍ 389 പുതിയ കൊവിഡ് രോഗികള്‍; 386 പേര്‍ക്കും സമ്പര്‍ക്കം
X

കോട്ടയം: ജില്ലയില്‍ പുതുതായി 389 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 386 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരായി. പുതുതായി 3,645 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 193 പുരുഷന്‍മാരും 150 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,050 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍നിലവില്‍ 6,296 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 22,708 പേര്‍ കൊവിഡ് ബാധിതരായി. 16,377 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,699 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ഈരാറ്റുപേട്ട - 52

കോട്ടയം - 37

കുമരകം - 29

ചങ്ങനാശേരി - 17

തിരുവാര്‍പ്പ് - 12

ചിറക്കടവ്, അതിരമ്പുഴ - 11

ടി.വി പുരം, പാമ്പാടി, കുറിച്ചി - 10

വൈക്കം -9

എരുമേലി, പനച്ചിക്കാട്, കാണക്കാരി, ഏറ്റുമാനൂര്‍, മുണ്ടക്കയം - 8

കടനാട്, ഞീഴൂര്‍, വിജയപുരം, മുളക്കുളം- 6

ആര്‍പ്പൂക്കര, രാമപുരം, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, തീക്കോയി, കങ്ങഴ, തൃക്കൊടിത്താനം, ഭരണങ്ങാനം, കിടങ്ങൂര്‍ -5

തിടനാട്, കറുകച്ചാല്‍, നീണ്ടൂര്‍, കടുത്തുരുത്തി, വെള്ളൂര്‍, മാടപ്പള്ളി -4

അയര്‍ക്കുന്നം, കടപ്ലാമറ്റം, വാഴപ്പള്ളി, കൂരോപ്പട, മീനടം, മാഞ്ഞൂര്‍, മണിമല -3

അയ്മനം, നെടുംകുന്നം, കുറവിലങ്ങാട്, കരൂര്‍, വെച്ചൂര്‍, വെള്ളാവൂര്‍, കാഞ്ഞിരപ്പള്ളി -2

വാകത്താനം, മുത്തോലി, മേലുകാവ്, പൂഞ്ഞാര്‍, കൊഴുവനാല്‍, പായിപ്പാട്, കല്ലറ, കോരുത്തോട്, തലപ്പലം ,അകലക്കുന്നം, തലയാഴം, മണര്‍കാട്, തലയോലപ്പറമ്പ്- 1

Next Story

RELATED STORIES

Share it