Kerala

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 82 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 82 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 383 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതുതായി 5,468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 153 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 502 പേര്‍ രോഗമുക്തരായി. 4,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73,057 പേര്‍ കൊവിഡ് ബാധിതരായി. 68,271 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15,795 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം66

മാഞ്ഞൂര്‍14

അയ്മനം, ചങ്ങനാശേരി 13

ഏറ്റുമാനൂര്‍ 12

ഈരാറ്റുപേട്ട 11

ചിറക്കടവ്, ആര്‍പ്പൂക്കര 10

പായിപ്പാട്, പുതുപ്പള്ളി, കൂരോപ്പട, വൈക്കം 9

മുളക്കുളം, എരുമേലി, കിടങ്ങൂര്‍ 8

കാണക്കാരി, വാഴപ്പള്ളി, പാലാ, പള്ളിക്കത്തോട്, മണര്‍കാട് 7

വിജയപുരം, ഉഴവൂര്‍, തലയോലപ്പറമ്പ്, അതിരമ്പുഴ, കറുകച്ചാല്‍, കുറിച്ചി, വെളിയന്നൂര്‍, പാമ്പാടി 6

നെടുംകുന്നം, വാഴൂര്‍, പനച്ചിക്കാട്, വെള്ളൂര്‍ 5

കടുത്തുരുത്തി, കടനാട്, വെച്ചൂര്‍, മറവന്തുരുത്ത് 4

ഉദയനാപുരം, കടപ്ലാമറ്റം, അയര്‍ക്കുന്നം, അകലക്കുന്നം, മീനച്ചില്‍, തിരുവാര്‍പ്പ്, കാഞ്ഞിരപ്പള്ളി 3

മീനടം, കല്ലറ, തലയാഴം, കുറവിലങ്ങാട്, തൃക്കൊടിത്താനം, വാകത്താനം, പാറത്തോട്, കരൂര്‍, മേലുകാവ് 2

തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുണ്ടക്കയം, തലപ്പലം, രാമപുരം, നീണ്ടൂര്‍, ചെമ്പ്, ഞീഴൂര്‍, പൂഞ്ഞാര്‍, ഭരണങ്ങാനം, കുമരകം, കങ്ങഴ, ടി.വി പുരം, എലിക്കുളം, തലനാട്, മൂന്നിലവ് 1

Next Story

RELATED STORIES

Share it