- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോറിക്ഷയില്‍ കടത്തിയ 32 ലിറ്റര്‍ മദ്യം പിടികൂടി

മലപ്പുറം: പെരുവള്ളൂര്‍ ഒളകര ഭാഗത്ത് വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്തിക്കൊണ്ടുവന്ന 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റിലായി. പെരുവള്ളൂര്‍ ഒളകര സ്വദേശി മൂലത്ത്മാട് വീട്ടില്‍ രാമനാണ് അറസ്റ്റിലായത്. ഇയാള്‍ കുമ്മണ്ണ, ഒളകര, വരപ്പാറ ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി മദ്യവില്‍പന നടത്താറുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ടി പ്രജോഷ് കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്.
പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മദ്യ, മയക്ക് മരുന്ന് ഉപയോഗവും വിപണനവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിന്‍മേല്‍ ഈ മേഖലകളില്‍ എക്‌സൈസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഈ മേഖലയിലയില്‍ തന്നെയുള്ള കൂമണ്ണയില്‍ 12 കിലോയോളം കഞ്ചാവുമായി ഒളകര സ്വദേശി അബദുറഹിം എന്ന വീരപ്പന്‍ റഹീമിനെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
പെരുവള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മാഫിയകള്‍ സജീവമാവുന്നതായും വരും ദിവസങ്ങളില്‍ പരിശോധന കര്‍ഷനമാക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, സുഭാഷ്, വിനിതാ സിവിന്‍ എക്‌സൈസ് ഓഫിസര്‍മാരായ സിന്ധു, ലിഷ എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















