കല്യാണ വീട്ടില്‍ നിന്നു ഷവര്‍മ കഴിച്ച 25ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കല്യാണ വീട്ടില്‍ നിന്നു ഷവര്‍മ കഴിച്ച 25ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കണ്ണൂര്‍: പഴയങ്ങാടി ചൂട്ടാടിലെ കല്യാണ വീട്ടില്‍ നിന്നു ഷവര്‍മ കഴിച്ച 25ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ബേക്കറിയില്‍ നിന്നാമ് കല്യാണ വീട്ടിലേക്ക് ഷവര്‍മ എത്തിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചയത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.RELATED STORIES

Share it
Top