Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടികൂടി

ഒമാനിൽ നിന്നെത്തിയ തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു

തിരുവനന്തപുരം  വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടികൂടി
X

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എട്ടു കോടി വിലമതിക്കുന്ന 25 കിലോ സ്വർണ്ണം ഡിആർഐ സംഘമാണ് പിടികൂടിയത്. ബിസ്ക്കറ്റ് രൂപത്തിൽ ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

ഇന്നു രാവിലെ ഏഴിന് ഒമാനിൽ നിന്നെത്തിയ തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു. ഇയാൾക്കൊപ്പം യാത്ര ചെയ്ത മറ്റൊരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിദേശത്ത് നിന്നുള്ള സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. ഇന്ന് പിടിയിലായവർക്ക് വിമാത്താവളത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇത്തരത്തിൽ ജീവനക്കാർക്ക് പങ്കുള്ള പല സംഭവങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നിരുന്നു. അടുത്തിടെ ജീവനക്കാർ തന്നെ സ്വർണക്കടത്തിന് പിടിയിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നൂറുകിലോയോളം സ്വർണം ജീവനക്കാർ തന്നെ കടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Next Story

RELATED STORIES

Share it