Kerala

തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് 25 കോടി നൽകിയതായി നോർക്ക

ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.

തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് 25 കോടി നൽകിയതായി നോർക്ക
X

തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേർക്ക് വിതരണം ചെയ്തതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു.

ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ബാക്കി അപേക്ഷകരിൽ അർഹരായവർക്ക് വൈകാതെ തുക കൈമാറുമെന്നും നോർക്ക അറിയിച്ചു.

Next Story

RELATED STORIES

Share it