- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 23 കൊവിഡ് ക്ലസ്റ്ററുകള്‍; ഇതുവരെ 194 ആദിവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഇതുവരെ 6,116 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ദശലക്ഷം ജനസംഖ്യയ്ക്ക് 7400.24 എന്ന നിരക്കിലാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആകെ 23 കൊവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ച് ക്ലസ്റ്ററുകളാണ് ആക്ടീവായുള്ളത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി, മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ എന്നിവ ലാര്‍ജ് ക്ലസ്റ്ററുകളും പേരിയ ടൗണ്‍ ലിമിറ്റഡ് ക്ലസ്റ്ററും തിരുനെല്ലി പോലിസ് സ്റ്റേഷന്‍, കല്‍പ്പറ്റ എസ്പി ഓഫിസ് എന്നിവ സ്ഥാപന ക്ലസ്റ്ററുകളുമാണ്. 18 ക്ലസ്റ്ററുകളില്‍ കേസുകള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയില്‍ 194 ആദിവാസികള്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്.
മീനങ്ങാടി (30), തവിഞ്ഞാല്‍ (26), നെന്മേനി (16), വെങ്ങപ്പള്ളി (15), മുട്ടില്‍, പനമരം (13 വീതം), ബത്തേരി (11) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ചികില്‍സയിലിരിക്കെ ജില്ലയില്‍ ഇതുവരെ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവരില്‍ 2 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശികളും ഉള്‍പ്പെടും. ആദിവാസി വിഭാഗത്തില്‍നിന്ന് മരിച്ചവര്‍ 9. (എല്ലാ മരണങ്ങളും കൊവിഡ് മരണമായി സ്ഥിരീകരിച്ചവയല്ല). വയനാട് ജില്ലയില്‍ ഇതുവരെ 6,116 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ദശലക്ഷം ജനസംഖ്യയ്ക്ക് 7400.24 എന്ന നിരക്കിലാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.
എന്നാല്‍, സംസ്ഥാനതലത്തിലെ കേസ് പെര്‍ മില്യണ്‍ 10,301.51 ആണ്. ജില്ലയില്‍ ദശലക്ഷം പേര്‍ക്ക് 1,51,554.47 എന്ന തോതില്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനതലത്തിലെ ടെസ്റ്റ്സ് പെര്‍ മില്യണ്‍ നിരക്ക് 1,16,491 ആണ്. ഇതുവരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ജില്ലയിലേത് 100 പേര്‍ക്ക് 4.88 ആണ് (സംസ്ഥാനതലം 8.84). അതേസമയം അവസാന ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ആണ് (സംസ്ഥാനതലം 14.2). ജില്ലയില്‍ 36,296 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 965 ട്രൂനാറ്റ് ടെസ്റ്റുകളും 86,572 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്.
ആകെ പരിശോധനകള്‍ 1,23,833. ആര്‍ടിപിസിആറിന്റെ 7.92 ഉം ട്രൂനാറ്റിന്റെ 5.7 ഉം ആന്റിജന്‍ ടെസ്റ്റിന്റെ 3.49 ഉം ശതമാനമാണ് പോസിറ്റീവായത്. ശരാശരി പോസിറ്റീവിറ്റി നിരക്ക് 4.81. ജില്ലയില്‍ നാല് കൊവിഡ് ആശുപത്രികള്‍ക്കു പുറമെ 10 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ഒരു സെക്കന്‍ഡ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലായി 526 ബെഡുകളും 154 ഐസിയു ബെഡുകളും ഒരു സ്വകാര്യ കൊവിഡ് ആശുപത്രിയില്‍ 352 ബെഡുകളും 32 ഐസിയു ബെഡുകളും സജ്ജമാണ്.
സര്‍ക്കാര്‍ മേഖലയില്‍ 41 ഉം സ്വകാര്യമേഖലയില്‍ 10 ഉം വെന്റിലേറ്ററുകളാണുള്ളത്. ആകെ 878 ബെഡുകള്‍, 186 ഐസിയു ബെഡുകള്‍, 51 വെന്റിലേറ്ററുകള്‍ എന്നിങ്ങനെയാണുള്ളത്. ഇവയില്‍ 135 ബെഡുകളും 12 ഐസിയു ബെഡുകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ആകെ ശേഷിയുടെ 15.38 ശതമാനമാണിത്. 731 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുവരെ തുറന്ന 10 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 1090 കിടക്കകളും സെക്കന്‍ഡ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ പുല്‍പ്പള്ളി സിഎച്ച്‌സിയില്‍ 93 കിടക്കകളും സജ്ജമാണ്. ഇവിടങ്ങളില്‍ യഥാക്രമം 575, 18 രോഗികളാണ് ചികില്‍സയിലുള്ളത്. ആകെ ശേഷിയുടെ യഥാക്രമം 53, 19 ശതമാനം വീതമാണിത്.
സിഎഫ്എല്‍ടിസികളില്‍ 465 ഉം സിഎസ്എല്‍ടിസിയില്‍ 75 ഉം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നു. 383 രോഗികള്‍ വീടുകളിലാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതിനകം 988 രോഗികളാണ് ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തത്. കൊവിഡ് ചികില്‍സയ്ക്കായി ജില്ലയില്‍ ഇതിനകം പ്ലാസ്മ ദാനം ചെയ്തത് 77 പേര്‍. 54 പ്ലാസ്മകളാണ് ചികിത്സയ്ക്കായി വിതരണം ചെയ്തത്. 28 രോഗികളെ ചികിത്സിച്ചു. രണ്ട് സന്നദ്ധ പ്ലാസ്മദാന ക്യാംപുകളും സംഘടിപ്പിച്ചു.
ജില്ലയിലെ ഇതുവരെയുള്ള പോസിറ്റീവ് കണക്കുകള്‍: പഞ്ചായത്ത് അടിസ്ഥാനത്തില്‍ (ബ്രാക്കറ്റില്‍ ആക്ടീവ് കേസുകള്‍)
അമ്പലവയല്‍- 248 (94)
എടവക- 460 (82)
കണയാമ്പറ്റ- 186 (37)
കോട്ടത്തറ- 65 (14)
മീനങ്ങാടി- 287 (77)
മേപ്പാടി- 459 (132)
മുള്ളന്‍കൊല്ലി- 62 (16)
മൂപ്പൈനാട്- 170 (60)
മുട്ടില്‍- 307 (124)
നെന്മേനി- 299 (38)
നൂല്‍പുഴ- 103 (27)
പടിഞ്ഞാറത്തറ- 368 (33)
പനമരം- 145 (22)
പൂതാടി- 113 (23)
പൊഴുതന- 99 (12)
പുല്‍പ്പള്ളി- 161 (41)
തരിയോട്- 80 (9)
തവിഞ്ഞാല്‍- 696 (100)
തിരുനെല്ലി- 172 (53)
തൊണ്ടര്‍നാട്- 117 (6)
വെള്ളമുണ്ട- 208 (55)
വെങ്ങപ്പള്ളി- 78 (7)
വൈത്തിരി- 132 (55)
കല്‍പ്പറ്റ നഗരസഭ- 264 (70)
മാനന്തവാടി- 271 (85)
സുല്‍ത്താന്‍ ബത്തേരി- 436 (123)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















