- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
18കാരന്റെ ആത്മഹത്യ: പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിൽ റിപോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
ഇക്കഴിഞ്ഞ ജൂലൈ 25 ന് പെൺകുട്ടിയുടെ പിതാവ് സനലിന്റെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ദുഖിതനായി കാണപ്പെട്ട സനലിനെ 2021 ജൂലൈ 25 ന് ഉച്ചയ്ക്ക് ബന്ധുവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.

കോഴിക്കോട്: പയ്യോളി അങ്ങാടി സ്വദേശിയായ പതിനെട്ടുകാരന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് കോഴിക്കോട് ജില്ലാ (റൂറൽ) പോലിസ് മേധാവി 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സി കെ സുനിലിന്റെ മകൻ സനലിന്റെ (18) ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കോഴിക്കോട് ജില്ലാ പോലിസ് മേധാവിക്ക് (റൂറൽ) നൽകിയ ഉത്തരവ്. 16 വയസ്സുള്ള ഒരു പെൺകുട്ടിയുമായി സനൽ സൗഹൃദത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സൗഹൃദത്തെ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയമായി തെറ്റിദ്ധരിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയും തന്റെ മകനെയും കൊല്ലുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 25 ന് പെൺകുട്ടിയുടെ പിതാവ് സനലിന്റെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ദുഖിതനായി കാണപ്പെട്ട സനലിനെ 2021 ജൂലൈ 25 ന് ഉച്ചയ്ക്ക് ബന്ധുവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. മകന്റെ ആത്മഹത്യക്ക് കാരണക്കാരൻ പെൺകുട്ടിയുടെ പിതാവാണെന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ താൻ നൽകിയ പാരാതി പയ്യോളി സിഐയും കോഴിക്കോട് റൂറൽ പോലിസ് ഡപ്യൂട്ടി സൂപ്രണ്ടും വേണ്ടവിധം അന്വേഷിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















