Kerala

മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ കുഞ്ഞിന്റെ വെന്റിലേറ്റര്‍ നീക്കി; തീവ്രപരിചരണ വിഭാഗത്തില്‍ തുടരും

കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് ആശൂപത്രി അധികൃതര്‍ വ്യക്തമാക്കി.അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ കുഞ്ഞിന്റെ വെന്റിലേറ്റര്‍ നീക്കി;  തീവ്രപരിചരണ വിഭാഗത്തില്‍ തുടരും
X

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി.കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ കുഞ്ഞ് നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് ആശൂപത്രി അധികൃതര്‍ വ്യക്തമാക്കി.അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി ഈ മാസം 16 നാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്.

ഗുരുതരാവസ്ഥയിലായ കുട്ടിയെ മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗം ആബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജില്‍ എത്തിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് രാവിലെ 11 ഓടെ മംഗലാപുരത്ത് നിന്നും ആംബുലന്‍സ് പുറപ്പെട്ടതോടെ യാത്ര സുഗമമാക്കുവാന്‍ കേരളം ഒന്നാകെ കൈകോര്‍ക്കുകയായിരുന്നു. അഞ്ചര മണിക്കൂറിനുള്ളില്‍ 400 കിലോമീറ്റര്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു.തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ.രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഹൃദയ ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു. വൈകുന്നേരം നാലോടെയാണ് ശസ്ത്രക്രിയ നടപടികള്‍ അവസാനിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസ് വഴിയായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ ഹൃദയ വാല്‍വിലുണ്ടായ തകരാറുകള്‍ പരിഹരിച്ചു. ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയിലുണ്ടായ കേടുപാടുകളും ശരിയാക്കി. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞ് 12 ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് മംഗലാപുരത്തെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു.

Next Story

RELATED STORIES

Share it