Kerala

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും

വിദേശത്തുനിന്നു തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈൻ എന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും
X

തിരുവനന്തപുരം: വിദേശത്തുനിന്നു തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റാൻ മന്ത്രിസഭായോഗത്തിൽ ധാരണ. വൈകീട്ട് ചേരുന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. കേന്ദ്രത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് തീരുമാനം. അതേസമയം, പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായില്ല.

വിദേശത്തുനിന്നു തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈൻ എന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ 14 ദിവസവും ക്വാറന്റൈൻ ഏർപ്പെടുത്തണമെന്ന കർശന നിർദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പുനരാലോചന ഉണ്ടായത്.

Next Story

RELATED STORIES

Share it