തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം; ആറു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി
മിക്ക തീവണ്ടികളും വൈകാനും സാധ്യത.ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സപ്രസ് 14 മുതല്‍18 വരെയുള്ള തീയതികളില്‍ രണ്ട് മണിക്കൂര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടും.

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിയ്ക്കും ഇടയില്‍ അടിയന്തര ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെയും എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍,അറ്റകുറ്റപ്പണികള്‍ എന്നിവയുടെയും ഭാഗമായി ഇതു വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.ആറു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.മിക്ക തീവണ്ടികളും വൈകാനും സാധ്യത.56370ാം നമ്പര്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍,56375ാംനമ്പര്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ എന്നിവ 14 മുതല്‍ 18 വരെയുള്ള തിയതികളിലും 56387ാം നമ്പര്‍ കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍,56388ാം നമ്പര്‍ കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവ 14 മുതല്‍ 31 വരെയും പൂര്‍ണമായും റദ്ദാക്കി.ഇതു കുടാതെ 56394 ാം നമ്പര്‍ കൊല്ലം-കോട്ടയം പാസഞ്ചര്‍,56393 ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ 17,24,31 (ഞായറാഴ്ച)എന്നീ തിയതികളിലും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
16127ാം നമ്പര്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സപ്രസ് 14 മുതല്‍18 വരെയുള്ള തീയതികളില്‍ രണ്ട് മണിക്കൂര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടും.ഇതിനെ തുടര്‍ന്ന് എറണാകുളം സൗത്തിനും ഗുരുവായൂരിനുമിടയില്‍ 56370ാം നമ്പര്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ സാധാരണ സമയത്ത് സര്‍വീസ് നടത്തും.എറണാകുളത്ത് നിന്നും ഉച്ചകഴിഞ്ഞ് 02:45 ന് പുറപ്പെടുന്ന 66301ാം നമ്പര്‍ എറണാകുളം-കൊല്ലം മെമു 17,24,31 (ഞായറാഴ്ച)തിയതികളില്‍ അര മണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളു.56393ാം നമ്പര്‍ കോട്ടയം- കൊല്ലം പാസഞ്ചര്‍ കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ ഷെഡ്യൂള്‍ഡ് സമയത്ത് തന്നെ സര്‍വീസ് നടത്തും.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTബജ്റങ്ദളിന്റെ ആയുധവില്പ്പനയോട് ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതെന്തിന്
17 Feb 2023 4:10 PM GMTമദ്റസകൾ പൂട്ടിക്കാൻ സംഘപരിവാരം
6 Jan 2023 3:42 PM GMTഗുജറാത്ത്: മുസ് ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു...?
14 Dec 2022 5:19 PM GMTഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണ്
1 Dec 2022 3:31 PM GMTപോക്സോ കണക്കുകളും ബിജെപിയുടെ തമിഴ് പ്രേമവും
24 Nov 2022 1:41 PM GMT