Kerala

അത്‌ലറ്റിക് മീറ്റിനിടയില്‍ വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ പതിച്ച് അപകടം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലാ ഡി വൈ എസ് പിയും വിദ്യാഭ്യാസ ഉപ ഡയറക്ടറും (കോട്ടയം ) അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.ജാവലിന്‍ ത്രോ വോളണ്ടിയറും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മേലുകാവ് സ്വദേശി അഫീല്‍ ജോണ്‍സന്റെ തലയിലാണ് ഹാമര്‍ പതരിച്ചത്.സംഘാടകരുടെ ഗുരുതര പിഴവാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.

അത്‌ലറ്റിക് മീറ്റിനിടയില്‍ വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ പതിച്ച് അപകടം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കൊച്ചി: പാലായില്‍ നടന്നുവന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍, ഹാമര്‍ ത്രോ മല്‍സരങ്ങള്‍ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതരില്‍ നിന്നും വിശദീകരണം തേടി.പാലാ ഡി വൈ എസ് പിയും വിദ്യാഭ്യാസ ഉപ ഡയറക്ടറും (കോട്ടയം ) അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.ജാവലിന്‍ ത്രോ വോളണ്ടിയറും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മേലുകാവ് സ്വദേശി അഫീല്‍ ജോണ്‍സന്റെ തലയിലാണ് ഹാമര്‍ പതരിച്ചത്.ഈ സമയം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മല്‍സരം നടക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലുള്ള അഫീല്‍ ജോണ്‍സണ്‍ ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. സംഘാടകരുടെ ഗുരുതര പിഴവാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. പാലാ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്.

Next Story

RELATED STORIES

Share it